വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്പെന്‍ഷന്‍. കേസ് കൈകാര്യം ചെയ്ത രീതിയില്‍ എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ഡിജിപിക്ക് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയാണ് എ വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.

എസ്പിയുടെ വീഴച്കള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എ വി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്കും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

പൊലീസിന് നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ വി ജോര്‍ജിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ല ആര്‍ടിഎഫ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയത്. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എ വി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചതെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ ഇത് ചട്ടവിരുദ്ധമാണെന്നൂം ചൂണ്ടികാണിക്കുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment