ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി!!! കുളിമുറിയില്‍ കയറിയപ്പോള്‍ അവിടെയുമെത്തി പീഡിപ്പിച്ചു; പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി

രാജ്യം നാണക്കേടുകളുടെ കൂമ്പാരത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പീഡനങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുകയാണ്. സ്വന്തം വീടിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

രണ്ടാനച്ഛനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡന കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു പെണ്‍കുട്ടി. തനിക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മറ്റം വന്നു തുടങ്ങി എന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീട്ടു ചെലവിന് പണം നല്‍കില്ല എന്നും അമ്മയെ കൊലപ്പെടുത്തുമെന്നു മായിരുന്നു ഇയാളുടെ ഭീഷണി.

കുട്ടിയുടെ മാതാവ് ജോലിക്കായി പുറത്തു പോയിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ഒരിക്കല്‍ സംഭവം തിരിച്ചറിഞ്ഞ മാതാവ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യ ലഹരിയില്‍ സംഭവിച്ചു പോയതാണ് എന്നും ഇനി ആവര്‍ത്തിക്കില്ല എന്നുമായിരുന്നു മറുപടി.

ഇയാളുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കുളി മുറയില്‍ കയറി കതകടച്ച പെണ്‍കുട്ടിയെ തേടി അയാള്‍ അവിടെയും എത്തി. കുളിമുറിയുടെ കതക് തകര്‍ത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അമ്മ ജോലി കഴിഞ്ഞ വൈകിട്ട് എത്തിപ്പോള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയേ കണ്ട് പിതാവിനോട് കാര്യം തിരക്കുകയായിരുന്നു. എന്നാല്‍ മാതാവിന് രണ്ടാനച്ഛന്‍ പറഞ്ഞ കള്ളത്തരം മനസിലായി. തുടര്‍ന്ന് മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകാരുടെ സംരക്ഷണയിലാണ്.

pathram desk 1:
Leave a Comment