സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നിയമനം, സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

തിരുവനന്തപുരം:സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പട്ടികയില്‍ നിന്നും സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സി.പി.എം നേതാവ് എ.എ റഷീദിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്. എ.എ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. കെ. വി സുധാകരന്‍, പി.ആര്‍ ശ്രീലത, കെ.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള എന്നിവരുടെ നിയമനമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യൂനിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി എന്നാണ് സൂചന.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment