വിജയം ആവര്‍ത്തിക്കാന്‍ നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു. എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ നായികയായി നയന്‍താര എത്തുക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ രാജിന്റെ വേലൈക്കാരനിലാണ് മുന്‍പ് ശിവകാര്‍ത്തികേയനും നയന്‍സും ഒന്നിച്ചത്.

തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്നെ നയന്‍സ് തന്റെ നായികാ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നെന്നും അപ്പോള്‍ തന്നെ കോസ്റ്റ്യൂം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി നയന്‍സ് ഏറ്റെടുത്തെന്നും രാജേഷ് വ്യക്തമാക്കി. നയന്‍താര നായികയായാല്‍ തന്നെ സമ്മര്‍ദ്ദം കുറയുമെന്നും ആത്മാര്‍ഥതയുമുള്ള അഭിനേത്രിയും മികച്ച പെര്‍ഫോമറുമാണ് അവര്‍ എന്നും രാജേഷ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment