പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ല,മോദിക്ക് മറുപടിയുമായി സോണിയ രംഗത്ത്

ബംഗലുരൂ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. മോദി മികച്ച പ്രാസംഗികനാണെന്നും എന്നാല്‍ പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ബീജാപൂരില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മൂന്നുവര്‍ഷത്തിന് ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സോണിയ പങ്കെടുക്കുന്നത്.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് മോദി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മണ്‍മറഞ്ഞ്പോയ നായകന്മാരെ ദുരുപയോഗം ചെയ്യുകയാണ് പ്രധാനമന്ത്രി. ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാരാണ് കൊണ്ടുവന്നത്. എന്നാല്‍ മോദിയും ബിജെപിയും ഇതിനെ എതിര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

കര്‍ണാടകയുടെ വികസനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുകയാണ്. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കര്‍ണാടകയെ മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment