കൊച്ചി:അമ്മ മഴവില്ലിന്റെ റിഹേഴ്സല്‍ ക്യാംപില്‍ മകളോടൊപ്പം ഡാന്‍സ് ചെയ്യുന്ന ദുല്‍ഖറിനെക്കാണാന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒഴുകുകയാണ്. മകളെ തോളിലേറ്റി പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖര്‍ തന്നെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്ന ആ നിമിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മലയാള ചലച്ചിത്രലോകത്തെ എല്ലാ നടി-നടന്‍മാരും ഒന്നിക്കുന്ന പരിപാടിയായ അമ്മ മഴവില്ല് താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി മലയാള സിനിമയിലെ എഴുപത്തിയഞ്ചോളം നടന്‍മാര്‍ ഒന്നിക്കുന്ന പ്രോഗ്രാമില്‍ നൃത്തവും ഗാനവും, സ്‌കിറ്റുകളുമായി ആരാധകരെ ഞെട്ടിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ മഴവില്ല് പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശീലനത്തിലാണ് മലയാളത്തിന്റെ മിക്ക നടി-നടന്‍മാരും.
താരങ്ങളുടെ പരിശീലന വീഡിയോകളാണ് സോഷ്യല്‍ മീഡിയിയല്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. അതില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ പരിശീലനത്തിനെത്തിയത് കുറച്ച് വ്യത്യസ്തമായായിരുന്നു.
ഇത്തവണ ദുല്‍ഖറിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഒരു കുഞ്ഞ് അതിഥി കൂടിയുണ്ടായിരുന്നു. മകളേയും കൂട്ടി പരിശീലനത്തിനെത്തിയ ദുല്‍ഖറിന്റെ നൃത്ത പരിശീലനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Leave a Comment