ഓസ്‌ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. മെല്‍ബണിലെ ഠംലഹ്‌ല അുീേെഹലല്‍െ എന്ന ഇടത്തെത്തിയ മഞ്ജു ആ സ്ഥലം കണ്ടു ‘നോസ്റ്റാജിക്കായി’. ‘കാതലര്‍ ദിനം’ എന്ന തമിഴ് ചിത്രത്തിലെ ഏ ആര്‍ റഹ്മാന്‍ ഈണമിട്ട പ്രശസ്തമായ ഗാനം ‘എന്ന വിലൈ അഴകേ’ എന്ന ഗാനം ഇവിടെയാണ് ചിത്രീകരിച്ചത്. അതിന്റെ ഓര്‍മ്മയില്‍ ആ ഗാനവും ആലപിച്ചു മഞ്ജു വാര്യര്‍. അതിനൊപ്പം അവര്‍ കുറിച്ചതിങ്ങനെ.
”പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാല്‍ മനസ്സ് താനെ ഉണരും…അഴകില്‍ മുങ്ങിയ ആനന്ദം… ‘കാതലര്‍ ദിന ‘ത്തിലെ ‘എന്ന വിലൈയഴകേ’ എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ഠംലഹ്‌ല അുീേെഹല െല്‍…’സാധാരണ ഫേസ്ബുക്കിലും മറ്റും ജോലി സംബന്ധംമായ കാര്യങ്ങള്‍ മാത്രം പങ്കു വയ്ക്കുന്ന മഞ്ജുവിന്റെ ഈ പോസ്റ്റ് ആരാധകരെ വലിയ സന്തോഷത്തിലാക്കിയിരിക്കുകയാണ്. കാഴ്ച കണ്ടു സന്തോഷിക്കുന്ന മഞ്ജുവിനെ കണ്ടും മഞ്ജുവിന്റെ പാട്ട് കെട്ടും സന്തോഷികുകയാണ് ആരാധകര്‍.
Leave a Comment