വാലുള്ള പതിമൂന്നുകാരന്‍ അത്ഭുതമാകുന്നു!!! ഹനുമാന്റെ അവതാരമാണെന്ന് ഗ്രാമവാസികള്‍

മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരന്റെ ‘വാല്‍’ അത്ഭുതമാകുന്നു. സൊഹൈല്‍ ഷാ എന്ന കുട്ടിയാണ് വാലുമായി ജനച്ചത്. സൊഹൈലിനെ ഹനുമാന്റെ അവതാരമായി കണ്ട് ആരാധിക്കുകയാണ് ചില ഗ്രാമവാസികള്‍. ഇപ്പോള്‍ ഒന്നരയടി നീളമുണ്ട് കുട്ടിയുടെ ‘വാലി’ന്.

ശരീരത്തിന് പുറകില്‍ വളര്‍ന്ന രോമങ്ങളാണ് വാലിന്റെ രൂപത്തിലായത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ പുറകില്‍ ആ രോമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ കുട്ടിയെ ഗ്രാമവാസികള്‍ ഹനുമാന്റെ പുനര്‍ജന്മമെന്ന് പറഞ്ഞ് ആരാധിക്കുവാന്‍ ആരംഭിച്ചു. കുട്ടിയെ കാണാനും അനുഗ്രഹം വാങ്ങുന്നതിനുമായി പഴങ്ങളുമായാണ് ഗ്രാമവാസികള്‍ എത്തുന്നത്.

മുസ്ലീം കുടുംബമാണെങ്കിലും ഹിന്ദുക്കളോട് ബഹുമാനമുള്ളവരാണ് തങ്ങളെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മാത്രമല്ല സൊഹൈല്‍ ജനിച്ചതില്‍ പിന്നെ തങ്ങള്‍ക്കും ഭാഗ്യം വന്നുവെന്നും കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പറയുന്നു.

ദൈവകോപമുണ്ടാകുമെന്ന് ഭയന്ന് സ്‌കൂളിലെ അധ്യാപകര്‍ പോലും സൊഹൈലിനെ വഴക്കു പറയുകയോ അടിക്കുകയോ ചെയ്യാറില്ല. എല്ലാവരും തന്നോട് കാണിക്കുന്ന സ്നേഹത്തിലും കരുതലിലും അതിയായ സന്തോഷമുണ്ടെന്നാണ് സൊഹൈല്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇതൊരിക്കലും മുറിച്ചു കളയാനും സൊഹൈല്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ന്യൂറല്‍ ഡീഫോമിറ്റി എന്ന മെഡിക്കല്‍ കണ്ടീഷനാലാകാം കുട്ടിയുടെ പുറകില്‍ ഇത്തരത്തില്‍ രോമം മുളച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

pathram desk 1:
Leave a Comment