ബോളിവുഡിന് വീണ്ടും മംഗല്ല്യനാളുകള്‍….. ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നു…..

ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് സൂചന. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹല്‍ദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിത്രമാണ് താരത്തിന്റെ വിവാഹമായി എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

മഞ്ഞ നിറത്തിലുള്ള ലഹംഗയോടൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആരായിരിക്കും വരനെന്നോ, എവിടെ വെച്ചാകാം വിവാഹമെന്നോ, താരത്തിന്റെ തന്നെയാണോ അതോ അടുത്ത സുഹൃത്തുക്കളുടേയോ ബന്ധുവിന്റെയോ വിവാഹമാണോ താരം ഉദ്ദേശിച്ചതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

pathram desk 2:
Related Post
Leave a Comment