മോഹന്‍ലാലുമായി ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ജയരാജ്

ജയരാജും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. അതിന്റെ കാരണമെന്തെന്നു ചോദിച്ചപ്പോള്‍ ജയരാജിന്റെ മറുപടി അത് തെറ്റായിരിക്കും എന്നാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജിന്റെ മറുപടി. മോഹന്‍ലാലുമായി താന്‍ ഒരു സിനിമ തീരുമാനിച്ചുവെന്നും അത് നടക്കാതെ പോകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു.

ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്പനി തനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്തിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു അന്ന്ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു.

പക്ഷേ ഒരു പ്രത്യേകസാഹചര്യത്തില്‍ ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. അതൊരു പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകുമായിരിക്കും, പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍കിയെങ്കിലും അത് മുന്നോട്ടുപോയില്ലെന്നും ജയരാജ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment