ഹര്‍ഭജന്റെ റൂമില്‍ എസി വര്‍ക്ക് ചെയ്യുന്നില്ല, കലൂര്‍ സ്റ്റേഡിയത്തിലെ കസേര മുഴുവന്‍ ഒറ്റയ്ക്ക് വൃത്തിയാക്കി; ക്രിക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ബിജു മേനോന്‍

കൊച്ചി: ബിജു മേനോനും സംയുക്താ വര്‍മയും, ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരുടെയും കെമിസ്ട്രി വാക്കുകള്‍ക്ക് അപ്പുറമാണ്. ഇരുവരും ഒരുമിച്ചപ്പോള്‍ ഒരുപിടി മികച്ച സിനിമകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. വിവാഹം കഴിഞ്ഞതോടെ സംയുക്ത വര്‍മ സിനിമയില്‍ നിന്ന് പിന്‍വാങ്ങി. എങ്കിലും സംയുക്തയുമായി ഒരുമിച്ച് ഇനിയൊരു പടത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ബിജു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

തന്റെ കൂടെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ടെങ്കിലും അത് വലിയ പാടായിരിക്കും എന്നാണ് ബിജു പറയുന്നത്.മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും. ബിജു പറയുന്നു.

സംയുക്തയ്ക്ക് യോഗ ഒരു പാഷനാണെങ്കിലും തനിക്ക് മടിയാണെന്നാണ് ബിജു പറയുന്നത്.താന്‍ കാണുന്ന സ്വപ്നങ്ങളില്‍ കൂടുതലും ക്രിക്കറ്റുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും ബിജു പറയുന്നു.” ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ചുമതല സ്വപ്നത്തില്‍ എനിക്ക് ഏറ്റെടുക്കേണ്ടി വരുന്നു. ഹര്‍ഭജന്റെ റൂമില്‍ എസി വര്‍ക്ക് ചെയ്യുന്നില്ല, ധോണിക്ക് പ്രാക്ടീസ് ചെയ്യാന്‍ പണ്ട് ഞങ്ങള്‍ താമസിച്ച വീട് ശരിയാക്കുന്നു. കൂട്ടുകാര്‍ ടിക്കറ്റിന് വേണ്ടി വരുന്നു. പിന്നൊരിക്കല്‍ കണ്ട സ്വപ്നം, കലൂര്‍ സ്റ്റേഡിയത്തിലെ കസേര മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് വൃത്തിയാക്കുന്നത്”

pathram desk 1:
Related Post
Leave a Comment