മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു; കത്വ സംഭവത്തില്‍ രംഗത്തെത്തിയ ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി:കത്വ പീഡിനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദീ പാ നിശാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍ നേരത്തെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ട് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.

കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. പോസ്റ്റിനെ വിമര്‍ശിച്ചുള്ള കമന്റുകള്‍ തുടക്കത്തില്‍ അവഗണിച്ചു. എന്നാല്‍ പിന്നീട് ഫോണിലും നിരന്തരം ഭീഷണി തുടങ്ങി. പല ഗ്രൂപ്പുകളിലും ഫോണ്‍ നമ്പറും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment