അതേ….. നമ്മുടെ മേരിക്ക് ഒരു വിഷമമേ ഉള്ളൂ !! തുറന്നു പറച്ചിലുമായി അനുപമ

കൊച്ചി:പ്രേമത്തില്‍ തിളങ്ങിയ നായികമാരെല്ലാം അന്യഭാഷകളില്‍ തിരക്കിലാണ്. അനുപമ പരമേശ്വരനും തെലുങ്കില്‍ തിരക്കിലാണ്. അനുപമയുടെ നിരവധി ഫോട്ടോഷൂട്ടുകളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.പ്രേമത്തിനുശേഷം സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായും അനുപമ അഭിനയിച്ചിരുന്നു. പിന്നീട് മലയാള ചിത്രത്തിലൊന്നും നായികാവേഷത്തില്‍ എത്തിയിട്ടില്ല.

തെലുങ്കില്‍ ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. അവിടെനിന്ന് ഒരു ഇടവേള കിട്ടുന്നില്ല. മലയാളത്തില്‍നിന്ന് നല്ല നല്ല പ്രോജക്ടുകള്‍ വരുന്നുണ്ട്. പക്ഷേ ആ സമയത്തെല്ലാം ഞാന്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമക്കാര്‍ എനിക്കുവേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്റെ ഡേറ്റിനു വേണ്ടി സിനിമ തുടങ്ങുന്നതു പോലും അവര്‍ നീട്ടിവയ്ക്കുകയാണ്- അനുപമ പരമേശ്വരന്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment