ചിത്രത്തിന് താഴെ അശ്ലീല കമന്റ്, എട്ടിന്റെ പണി കൊടുത്ത് നടി നന്ദന

കൊച്ചി:സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് അശ്ലീലകമന്റുകള്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന തരം ഞരമ്പുരോഗികളെ നമുക്ക് പലയിടത്തും കാണാം. പ്രധാനമായും സൂപ്പര്‍ താരങ്ങളുടെയോ നടിമാരുടെയോ ഒക്കെ ചിത്രത്തിന് കമന്റുകളായി ആണ് ഇവരെത്തുക. പലരും ഇതിനെതിരെ പ്രതികരിക്കാറില്ലെങ്കിലും ചെറിയൊരു പക്ഷം ഇത്തരക്കാരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുകയും ഉടന്‍ പ്രതികരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരത്തിലൊരു ഞരമ്പുരോഗിയെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് മിലി, ഗപ്പി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി നന്ദന വര്‍മ്മ.

കഴിഞ്ഞ ദിവസം നന്ദന സാരിയുടുത്തുള്ള ഒരു ചിത്രം പങ്കുവെച്ചപ്പോഴാണ് ഇത്തരത്തിലെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. നന്ദന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തു. എന്നാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ച് മറുപടി നല്‍കിയാണ് നന്ദന അവനെ തുരത്തിയത്. നന്ദനയുടെ മറുപടി കുറച്ച് കൂടിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നന്ദന ചെയ്തതില്‍ തെറ്റില്ലെന്നും ഇത്തരക്കാര്‍ക്ക് ഇങ്ങനെയേ മറുപടി നല്‍കാവൂ എന്നും പലരും അഭിപ്രായപ്പെടുന്നു. മഴയത്ത് എന്ന സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണ് നന്ദനയുടേതായി പുറത്തിറങ്ങാനുള്ളത്. മുന്‍പ് ക്വീന്‍ സിനിമയിലെ നായിക സാനിയ ഇയ്യപ്പനും സമൂഹമാധ്യമങ്ങളില്‍ അശ്ലീലകമന്റ് നേരിടേണ്ടി വന്നിരുന്നു.

pathram desk 2:
Related Post
Leave a Comment