അവിഹിത ബന്ധം: ഫഹദ് ഫാസിലിന്റെ നായികയ്ക്ക് സിനിമയില്‍ വിലക്ക്

അവിഹിത ബന്ധാരോപണത്തെ തുര്‍ന്ന് ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം കയ്യെത്തും ദൂരത്തിലെ നായികയ്ക്ക് സിനിമയില്‍ വിലക്ക്. മലയാളത്തില്‍ തിളങ്ങാന്‍ നികിതയ്ക്കു കഴിഞ്ഞില്ല. പിന്നീട് ഇവര്‍ തമിഴ് തെലുങ്കു സിനിമകളില്‍ ശ്രദ്ധിച്ചു. നികിത കൂടുതല്‍ തിങ്ങിയതു കന്നട ചിത്രങ്ങളിലായിരുന്നു. കന്നടയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സമയത്തായിരുന്നു നികിതയെ നേടി ആ ആരോപണം എത്തിയത്. കന്നഡയിലെ പ്രമുഖ നടന്‍ ദര്‍ശനുമായുള്ള പ്രശ്നം അവരുടെ കന്നടയിലെ സിനിമ ജീവിതത്തെ ബാധിച്ചു.
നടനുമായി അവിഹതബന്ധം ആരോപിച്ചതിലൂടെ ഇവര്‍ക്കു 2011 സെപ്റ്റബര്‍ 10 മുതല്‍ കന്നഡ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ വിലക്കു നേരിടേണ്ടി വന്നു. നടന്‍ ദര്‍ശന്റെ ഭാര്യയെ മര്‍ദ്ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നിരോധനം. എന്നാല്‍ താരം ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കന്നട സിനിമയില്‍ നിന്നു തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങള്‍ എന്നും ഇതു ശരിയല്ല എന്നും നികിത പറഞ്ഞു. ഇതിനെതിരെ താരം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വിലക്കു പിന്‍വലിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment