ലാലേട്ടന്‍ വീണ്ടും പാടുന്നു……….കൂട്ടിന് ശ്രേയ ഘോഷാലും

കൊച്ചി:33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നാദിയ മൊയ്തു എത്തുന്ന നീരാളി എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പം ഒരു ഗാനം ആലപിക്കുന്നുമുണ്ടദ്ദേഹം. സ്റ്റീഫന്‍ ദേവസിയാണ് ‘നീരാളി’യുടെ സംഗീത സംവിധായകന്‍. ഇരുവരും റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും.

pathram desk 2:
Related Post
Leave a Comment