ബിജെപിക്കുവേണ്ടി നടി ഖുശ്ബു അതും ചെയ്തു

തമിഴ് സിനിമയിലെ സൂപ്പര്‍നായികയും രാഷ്ട്രീയ നേതാവുമാണ് നടി ഖുശ്ബു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് താരം അറിയിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം.
ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. ‘ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്സ് നഖത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ ഇപ്പോഴത്തെ നടിയുടെ പേര്.ഞാന്‍ എന്റെ പേര് എപ്പോഴും നിഷേധിച്ചിട്ടില്ല. ആ പേര് മറക്കുകയും ഇല്ല. ഇനിമുതല്‍ ബിജെപിക്ക് വേണ്ടി മാത്രം എന്റെ പേര് നഖത്ഖാന്‍ ആയിരിക്കും. നടി കുറിച്ചു.

pathram:
Leave a Comment