കൊലയാളി ഗെയിമിന് മകനെ പ്രേരിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന് പിതാവ്

പാലക്കാട്: കൊലയാളി ഗെയിമിന് മകനെ പ്രേരിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ ബാഗ്ലൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷിന്റെ പിതാവാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. വീട്ടില്‍ അറിയിക്കാതെയാണ് മകന്‍ ബൈക്ക് റൈഡിങ്ങില്‍ പങ്കെടുത്തതെന്നും പിതാവ് പറഞ്ഞു.

ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതായിരുന്നു അപകട കാരണം. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാണമെന്നായിരുന്നു ടാസ്‌ക്. അയണ്‍ ബട്ട് എന്ന ബൈക്ക് റൈഡിംഗ് ഗെയിം ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത്. ബംഗ്ലൂരുവില്‍ വെച്ചായിരുന്നു അപകടം.ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായാണ് മിഥുന്‍ ഒറ്റപ്പാലത്തുനിന്ന് യാത്ര ആരംഭിച്ചത്. ആദ്യം ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുന്‍ മരിച്ചു.

കോയമ്പത്തൂരിലേക്ക് എന്നുപറഞ്ഞാണ് മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് അയേണ്‍ ബട്ട് അസോസിയേഷന്‍ എന്ന ബൈക്ക് റൈഡിംഗ് ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ വേണ്ടി സ്വന്തം ബൈക്കില്‍ പുറപ്പെടുകയായിരുന്നു. ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാന്‍ യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിന്റെ കിലോമീറ്റര്‍ റീഡിംഗും തിരിച്ചെത്തുമ്പോഴുള്ള റീഡിംഗും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണമെന്നാണ് ഗെയിമിന്റെ നിയമം. എന്നാല്‍, ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മിഥുന്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയാണ് വീട്ടുകാരെ തേടിയെത്തിയത്.

മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്നാണ് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അറിയുന്നത്.പാമ്പാട് നെഹ്റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച മിഥുന്‍.

pathram:
Related Post
Leave a Comment