നവാസ് ഷരീഫിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി!! തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കി. പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്.

പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ജൂലൈയിലാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

pathram desk 2:
Leave a Comment