യു.പിയില്‍ കനത്ത മഴ; ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്ന് വീണു!!!

ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ മീറ്റര്‍ ദൂരെ മഥുര ജില്ലയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

മഥുരയിലെ നന്ദ്ഗോണ്‍, വൃന്ദാവന്‍, കോസികലന്‍ പ്രദേശങ്ങളില്‍ മഴയില്‍ വിളകള്‍ നശിച്ചു.

pathram desk 1:
Related Post
Leave a Comment