ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നു, ആധാറിന് ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താന്‍ ആധാറിനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആധാറിന് ചെറിയ തോതില്‍ അഴിമതി ഇല്ലാതാക്കാനാവുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണിപ്പോള്‍. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണ്.

pathram desk 2:
Leave a Comment