അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്ത; പോസ്റ്റ് കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി പ്രകാശ് രാജ്

തന്നെ ആപമാനിക്കുന്ന തരത്തില്‍ വാര്‍ത്തയെഴുതി എന്നാരോപിച്ച് വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി നടന്‍ പ്രകാശ് രാജ്.

പരാതിയെ തുടര്‍ന്ന് പോസ്റ്റ്കാര്‍ഡിന്റെ എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കബോണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മാര്‍ച്ച് 29ന് പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രമിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടതിനായിരുന്നു അറസ്റ്റ്.

കര്‍ണാടകയില്‍ ജൈന സന്യാസി മുസ്ലീം യുവാക്കളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നുവെന്നും സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ലെന്നുമാണ് ജൈന സന്യാസിയുടെ ചിത്രം സഹിതം പോസ്റ്റ്കാര്‍ഡ് വാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നത്. യഥാര്‍ഥത്തില്‍ സന്യാസിക്ക് ഒരു അപകടത്തിലായിരുന്നു പരിക്ക് പറ്റിയത്.

pathram desk 1:
Leave a Comment