ചെങ്ങന്നൂരില്‍ പണം നല്‍കി ബിജെപി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതി,അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിനോട് ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിജെപി എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കണ്‍വീനര്‍ എ.കെ പിള്ളയ്ക്ക് എതിരെ സിപിഎം ചെങ്ങന്നൂര്‍ ഏര്യാ സെക്രട്ടറി എം.എച്ച് റഷീദാണ് പരാതി നല്‍കിയത്. മണ്ഡലത്തിലെ ചില കോളനികളിലെത്തി പണം വിതരണം ചെയ്തുവെന്നാണ് പരാതി.

നഗരസഭാ പരിധിയിലെ ദലിത് കോളനികളില്‍ വോട്ടര്‍മാര്‍ക്ക് 2,000 മുതല്‍ 5,000 രൂപ വരെ ബിജെപി വിതരണം ചെയ്തുവെന്നാണ് സിപിഎം പരാതിയില്‍ പറയുന്നത്. ആരോപണം ബിജെപി നിഷേധിച്ചിരുന്നു.

pathram desk 2:
Leave a Comment