ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ അകന്ന ബന്ധുകൂടിയായ മനോജ് സ്വകാര്യ ബസ്സുടമയാണ്. മനോജിനെതിരേ ഐ.ടി നിയമം, സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ശോഭന പൊലീസില്‍ പരാതി നല്കിയ ഉടനെ സുഹൃത്ത് മുഖേന മാപ്പ് പറയുകയും ഖേദം പ്രകടിപ്പിച്ച സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാം എന്നും ശോഭനയെ അറിയിച്ചിരുന്നു. ഈ വിവരം ശോഭന തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
മൂന്ന് തവണ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭന എല്‍.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.
Leave a Comment