കാസര്‍ഗോഡ് യുവാവിനെ കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതച്ചു; സ്വകാര്യ ഭാഗത്ത് മുളകുപൊടി തേച്ചു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ വീട്ടുകാര്‍ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വടികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. അടിക്കരുതെന്ന് യുവാവ് യാചിക്കുന്നതും കാണാം. യാചനക്കിടയിലും യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സ്ത്രീ തന്നെയാണെന്നാണ് സൂചന.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാസര്‍ഗോട് പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇതുവരേയും സംഭവത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

pathram desk 1:
Leave a Comment