ഒഴിവ് ഒരുലക്ഷം… അപേക്ഷിച്ചവര്‍ രണ്ടു കോടി… ഇന്ത്യന്‍ റെയില്‍വെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലേക്ക് റെക്കോര്‍ഡ് അപേക്ഷ

ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാര്‍ഥികള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ അഞ്ചുദിവസംകൂടി ബാക്കിനില്‍ക്കെയാണ് രണ്ടുകോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് 90,000 പേരെയും ആര്‍പിഎഫിലേക്കു 9500 പേരെയുമാണ് റെയില്‍വേ നിയമിക്കുന്നത്. അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന്‍ ഒഴിവിലേക്ക് 50 ലക്ഷത്തില്‍ അധികംപേര്‍ അപേക്ഷിച്ചതായി റെയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

pathram desk 1:
Leave a Comment