ചെറിയ കണ്ണിറുക്കല്‍ മതി വലിയ അപകടം സംഭവിക്കാന്‍!!! പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ കടമെടുത്ത് പോലീസ്

ഒറ്റ കണ്ണിറുക്കലില്‍ രാജ്യം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡയിലും പരസ്യ ബോര്‍ഡുകളിലും എന്തിനധികം പറയുന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ വരെ പ്രിയ നിറഞ്ഞ് നില്‍ക്കുകയാണ്.

എന്നാലിപ്പോള്‍ ട്രാഫിക് ബോധവത്കരണത്തിനായി പ്രിയയുടെ കണ്ണിറുക്കല്‍ ഉപയോഗിച്ചിരിക്കുകയാണ് വഡോദര പോലീസ്. കണ്ണിറുക്കലിനെക്കുറിച്ചൊരു മുന്നറിയിപ്പ് നല്‍കാനാണ് ട്രാഫിക് പോലീസ് പ്രിയയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

സുരക്ഷിത ഡ്രൈവിങ്ങിനായുള്ള കാമ്പയിനിന്റെ ഭാഗമായി വഡോദര പോലീസ് തയ്യാറാക്കിയ പരസ്യ ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”ഒന്ന് കണ്ണടയ്ക്കുന്ന നിമിഷം മതി അപകടം സംഭവിക്കാന്‍ ശ്രദ്ധ പതറിപ്പോകാതെ സുരക്ഷിതമായി വാഹനമോടിക്കുക” എന്ന വാചകവുമായാണ് പ്രിയയുടെ ചിത്രമടങ്ങുന്ന ബോധവത്കരണ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

സൂക്ഷിച്ച് വാഹനമോടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സമാനമായ ഒട്ടേറെ പരസ്യങ്ങള്‍ വഡോദര ട്രാഫിക് പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment