എനിക്ക് ഈ തുക മതിയെന്ന് സൂര്യ, ശമ്പളം വെട്ടിക്കുറച്ച താരത്തിന്റെ നടപടിക്കെതിരെ സൂപ്പര്‍താരങ്ങള്‍

സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചാണ് താരം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് സൂര്യ. സിനിമാനിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. കലക്ഷനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് സൂര്യ. ഏകദേശം 12 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഇത് കൂടാതെ താരത്തിനൊപ്പമുള്ള അസിസ്റ്റന്‍സിന് വേറെ പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് അസിസ്റ്റന്‍സിന് അതാത് താരങ്ങള്‍ ശമ്പളം നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.നിര്‍മ്മാതാക്കളുടെ ബാധ്യതയെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് സൂര്യ പുതിയ തീരുമാനം അറിയിച്ചത്. എന്നാല്‍ സൂര്യയുടെ വിപ്ലവകരമായ നീക്കം സഹതാരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് പലരും വ്യക്തമാക്കിയിട്ടുള്ളത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment