ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം, പക്ഷേ മുന്നില്‍ കടുത്തനിബന്ധനകള്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പത്തുലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന് ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പി ചിദംബരം കേന്ദ്രമന്ത്രിയായിരിക്കേ 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്ത് നിന്ന് വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ച് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മീഷന്‍ വാങ്ങിയെന്നുമാണ് ആരോപണം. കമ്പനിയുടെ ഉടമസ്ഥരായിരുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ വര്‍ഷം മേയ് 15ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാ് കാര്‍ത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നായിരുന്നു കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

pathram desk 2:
Leave a Comment