ബാഹുബലിയ്ക്ക് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി രാജമൗലി!!! പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇവരാണ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി സംവിധായകന്‍ എസ് എസ് രാജമൗലി. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം പുറത്തിറക്കുന്നു എന്ന് നേരെത്തെ അറിയിച്ചിരുന്നെങ്കിലും ആരൊക്കെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന് പുറത്ത് വിട്ടിട്ടില്ലായിരുന്നു.

താരങ്ങളുടെ പേരുകള്‍ ഒരു വീഡിയോ മുഖാന്തരമാണ് പുറത്തിറക്കിയിരിക്കുന്നത്. ആര്‍ ആര്‍ ആര്‍ എന്നൊരു ഹാഷ് ടാഗിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. രാജമൗലി, രാം ചരണ്‍, രാമറാവു എന്നീ പേരുകളുടെ ആദ്യ അക്ഷരങ്ങളാണ് ഈ പേരിന് പിന്നില്‍ എന്നാണ് സൂചന. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

pathram desk 1:
Related Post
Leave a Comment