‘നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും’ തന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്ന ആരാധകര്‍ക്ക് മറുപടിയുമായി പ്രീതി സിന്റ

തുടുത്ത കവിളും നുണക്കുഴികളുമായി ബോളിവുഡില്‍ വളരെ പെട്ടെന്ന് ആരാധകരുടെ മനംകവര്‍ന്ന താരമായിരിന്നു പ്രീതി സിന്റ. എന്നാല്‍ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത ചുണ്ടും കവിളുകളും ഇപ്പോള്‍ കാണാനില്ല.

ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ഓര്‍മ്മചിത്രമാണ് വൈറലായിരിക്കുകയാണ്. ‘എന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്ന അതെന്നോട് മറക്കാതെ പറയുന്ന എന്റെ ആരാധകര്‍ക്ക്, ഞാനിത് പറയുന്നതില്‍ ഖേദിക്കുന്നു. നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും എന്ന അടിക്കുറിപ്പോടെയാണ് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തോടെ സിനിമാ അഭിനയം മതിയാക്കിയ പ്രീതി സിന്റെ ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫുമൊത്ത് കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ താമസം.

pathram desk 1:
Related Post
Leave a Comment