സംസ്ഥാനത്ത് രാജ്യസഭയിലേക്കുള്ള വോട്ടൊടുപ്പ് ആരംഭിച്ചു; വിജയം ഉറപ്പിച്ച് വീരേന്ദ്ര കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിക്കുന്നത്.

ജയിക്കാന്‍ 70 വോട്ട് മതിയെന്നിരിക്കെ നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാറിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്. ആറംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് (എം) വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസഥാനങ്ങളില്‍ 11ഉം ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയരുമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി. 245 അംഗ സഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് 58 ഉം കോണ്‍ഗ്രസിന് 54ഉം അംഗങ്ങളുണ്ട്.

ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.

pathram desk 1:
Leave a Comment