ദുല്‍ഖറിനെയും നിവിനെയും വെല്ലാന്‍ കൊലമാസ് ലുക്കില്‍ ദിലീപ് എത്തുന്നു, പുതിയ ചിത്രങ്ങള്‍് വൈറലാകുന്നു

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ‘കമ്മാരസംഭവ’ത്തിലെ താരത്തിന്റെ മാസ് ലുക്ക് വൈറലാകുന്നു. ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. താരത്തിന്റെ ചിത്രത്തിലെ താടിവെച്ച മാസ് ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സമീറ സനീഷാണ് ചിത്രത്തിനായി വസ്ത്രാലങ്കാരം നടത്തിയിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് കമ്മാരസംഭവം.ദിവസേന അഞ്ചു മണിക്കൂറോളമാണ് ചിത്രത്തിലെ കമ്മാരന്റെ മേയ്ക്കപ്പിനായി താരം ചെലവിട്ടിരുന്നത്.

pathram desk 2:
Related Post
Leave a Comment