ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു… ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; അധ്യാപകര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മതാപിതാക്കള്‍

നോയിഡ: ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു.. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിലെ വാചകങ്ങളാണിത്. കുത്തിവരച്ചും അക്ഷരങ്ങള്‍ പേന ഉപയോഗിച്ച് കറുപ്പിച്ച നിലയിലും നിരവധി ഒപ്പിട്ടതുമായ പേജിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടത്.

ഇത് തന്റെ മകളുടെ കൈയ്യക്ഷരമാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗീക ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന രണ്ടുപേരാണ് ഇതെന്നും പിതാവ് പറഞ്ഞു. ഇരുവരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും കുട്ടി ഭയപ്പെട്ടിരുന്നതായും അച്ഛന്‍ പറഞ്ഞു.

ലൈംഗിക പീഡനം, ആത്മഹത്യാ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങള്‍ക്ക് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തള്ളി. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സിബിഎസ്ഇയുടെ നയങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും. കുട്ടി പരീക്ഷയില്‍ തോറ്റിട്ടില്ലെന്നും എന്നാല്‍ വീണ്ടും റീടെസ്റ്റിന് ഇരിക്കേണ്ടി വന്നെന്നും പ്രിന്‍സിപ്പല്‍ സമ്മതിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് നോയിഡയിലെ വീട്ടിനുള്ളിലെ മുറിയിലെ സീലിങ് ഫാനില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിലില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍

pathram desk 1:
Related Post
Leave a Comment