പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ചു!!! പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനും…..

കോര്‍ബ: പതിനാറുകാരിയെ കൂട്ടുകാരി കാത്തുനില്‍ക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബാലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ചു. ചത്തീസ്ഗഡിലെ ഘരൗധിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കുട്ടിയെകൊണ്ട് വിഷം കുടിപ്പിക്കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ ചമ്പഗന്‍ജിര്‍ ജില്ലക്കാരായ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്‌കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു.

തന്റെ ബൈക്കില്‍ അവിടെ ഇറക്കിത്തരാമെന്ന് പറഞ്ഞ് കയറ്റിക്കൊണ്ടു പോയി. മറ്റു മൂന്നു പേര്‍ കാത്തു നിന്നിരുന്ന ആളൊഴിഞ്ഞ ഒരിടത്ത് കുട്ടിയെ ഇറക്കിയ ശേഷമാണ് ആക്രമണം നടന്നത്. പീഡനത്തിനുശേഷം വിഷം കുടിപ്പിച്ച് പ്രതികള്‍ സ്ഥലം വിട്ടു. പൊലീസില്‍ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിപ്പെട്ട ശേഷം മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment