ആരെങ്കിലും അറിഞ്ഞോ…. ഒരു ചെമ്പെല്ലി പൊരിച്ചതിനു 2228 രൂപ ! ചീനവല ഹോട്ടലിനെതിരെ സോഷ്യല്‍മീഡിയ

കൊച്ചി: ‘ചീനവല’ ഹോട്ടലിലെ മത്സ്യവിഭവങ്ങളുടെ വിലയ്ക്കെതിരെ സോഷ്യല്‍മീഡിയ. നാനൂറ് രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചെമ്പല്ലി ചീനവല ഹോട്ടലില്‍ ലഭിക്കുന്നത് 2228 രൂപയ്ക്കാണെന്നാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം.

ഹോട്ടല്‍ ബില്ലിന്റെ ചിത്രങ്ങള്‍ സഹിതമാണ് വാട്സ്ആപ്പിലെ പ്രചരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോട്ടലില്‍ എത്തിയ വ്യക്തിയാണ് തന്റെ അനുഭവം ഷെയര്‍ ചെയ്തത്. ‘ഇടപ്പള്ളിയില്‍ ഉള്ള ചീനവല എന്ന ഹോട്ടലില്‍ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. മീന്‍ വാങ്ങുമ്പോള്‍ വില ആദ്യം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ വീടിന്റെ ആധാരവും കയ്യില്‍ കരുതുക.’ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

‘ഇന്ന് ഞാന്‍ അവിടെ ഒന്ന് കയറി കഷ്ടകാലത്തിന് 1.2 കിലോ തൂക്കം വരുന്ന ചെമ്പല്ലി എന്ന മീന്‍ ഗ്രില്ലില്‍ വച്ചു വേവിക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. സംഭവം പുതിയപെണ്ണിനെ കൊണ്ടു വരുന്ന പോലെ മേശപ്പുറത്ത് എത്തി.. അത്ര ഫ്രഷും അല്ല … ബില്ല് വന്നപ്പോള്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. മീന്‍ മാത്രം വില 2228.60 രൂപ… അതായത് 1013ഗ്രാം * 2.20 = 2228.60. അതും ചെമ്പല്ലി എന്ന മീനിന് മാര്‍ക്കറ്റില്‍ 400 രൂപ മാത്രം വിലയുള്ളപ്പോള്‍…’ കുറിപ്പില്‍ പറയുന്നു.

തനിക്കുണ്ടായ അനുഭവം പങ്കുവെച്ചപ്പോഴാണ് നേരത്തെയും പലര്‍ക്കും ഇത്തരം അബദ്ധം പറ്റിയതെന്ന് അറിയുന്നതെന്നും പോസ്റ്റ് പറയുന്നു. സപ്ലയറോട് വിവരം പറഞ്ഞപ്പോള്‍ കാണാതെ പഠിച്ചു വെച്ച പോലെ കുറച്ചു വിവരണങ്ങളാണ് ലഭിച്ചതെന്നും അതു കൊണ്ടു അവിടെ കയറുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുകയെന്നും കുറിപ്പില്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment