വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്…

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലെ, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 19 മുതല്‍ പണിമുടക്കാരംഭിക്കാനാണ് െ്രെഡവര്‍മാരുടെ തീരുമാനം.
മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്‌സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്.
കമ്പനികളെല്ലാം തന്നെ പ്രധാനമായും ആശ്രയിക്കുന്നത് അവരുടെ സ്വന്തം വാഹനങ്ങളെയാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഓട്ടം ലഭിക്കുന്നത് വളരെ കുറവാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. മുംബൈയില്‍ മാത്രം 45000ത്തോളം ഓണ്‍ലൈന്‍ ടാക്‌സികളാണുള്ളത്. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

pathram:
Related Post
Leave a Comment