മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് പാചക വാതകം ചോരുന്നു; സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം അരിപ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.

ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. ഐ.ഒ.സി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ പ്രവര്‍ത്തി തുടങ്ങാന്‍ സാധിക്കുകയുള്ളു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

വൈദ്യുതി അടക്കം തീപിടിക്കാനുള്ള സാഹചര്യങ്ങള്‍ പ്രദേശത്ത് തടഞ്ഞിരിക്കുകയാണ്. ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്.

പെരിന്തല്‍മണ്ണ വഴി വരുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് വഴി തിരിച്ച് വിടണം. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന് വാഹനങ്ങള്‍ അതേ വഴി തിരിച്ച് പോകണമെന്നും പൊലീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കി. സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഒരു സ്ഥിരം അപകടമേഖലയിലായാണ്.

pathram desk 1:
Leave a Comment