യുവാക്കളോട് രജനീകാന്തിന് ഒരു കാര്യം പറയാനുണ്ട് !

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഹിമാലയന്‍ യാത്രയിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. യാത്രയുടെ ഭാഗമായി ഋഷികേശില്‍ എത്തിയ രജനീകാന്ത് ആത്മീയമായ ഉപദേശമാണ് യുവാക്കള്‍ക്ക് നല്‍കിയത്. ദൈവത്തില്‍ വിശ്വസിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍.

ഋഷികേശില്‍ വെച്ച് ഒരു തമിഴ് പത്രത്തോട് പ്രതികരിക്കുകയായിരുന്നു. ദൈവ വിശ്വാസം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളും അധ്യാപകരും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല. സജീവ രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങിയിട്ടില്ലെന്നും അതിനാല്‍ തല്‍ക്കാലം ഒന്നും പറയാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നുമാണ് രജനി പറഞ്ഞത്. ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന അവസരങ്ങളില്‍ രജനീകാന്ത് ഹിമാലയം സന്ദര്‍ശിക്കുന്നത് പതിവാണ്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment