പ്രഭാസിന്റെ പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പ്രഭാസ്.

ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു സഹോയ്ക്കു ശേഷമുളള നടന്റെ പുതിയ ചിത്രം. ചിത്രത്തില്‍ താരത്തിന്റെ നായികയായെത്തുന്നത് ഡിജെ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി പ്രേക്ഷകശ്രദ്ധനേടിയ നടിയാണ് പൂജാ ഹെഗ്ഡയാണ്.

ഹൃത്വിക്ക് റോഷന്‍ നായകനായെത്തിയ മോഹന്‍ജദാരോ എന്ന ഹിന്ദി ചിത്രത്തിലും പൂജ നായികയായിരിന്നു. ജീവയുടെ നായികയായി മുഖംമൂടി എന്ന തമിഴ് ചിത്രത്തിലും പൂജ അഭിനയിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലായില്‍ ആണ് ആരംഭിക്കുക. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തെലുങ്ക് ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment