ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി; തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, അവസാനം വരെ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയ

മലപ്പുറം: വിവാഹം സാധുവാണെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി. സേലത്ത് പഠിക്കുകയായിരുന്ന ഹാദിയ കോളേജില്‍ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രിയോടെ മലപ്പുറത്തെത്തി. ഷെഫിന്‍ ജഹാന്‍ സേലത്ത് പോയി ഹാദിയയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ പ്രശ്നത്തില്‍ ആദ്യാവസാനം കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറയുന്നതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം സേലത്ത് നിന്ന് മടങ്ങി വന്ന ഹാദിയ പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.

ആദ്യം മുസ്ലിം ആകാന്‍ ശ്രമിച്ചപ്പോള്‍ പല മുസ്ലിം സംഘടനകളും സഹായിച്ചില്ലെന്നും സഹായിച്ചവരെ മുസ്ലിം സംഘടനകള്‍ തന്നെ കുറ്റപ്പെടുത്തിയെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയോടൊപ്പം നിയമപരമായ പോരാട്ടത്തിലും അവസാനം വരെ ഉണ്ടാകുമെന്ന് പോപുലര്‍ ഫ്രണ്ട് അറിയിച്ചു.

pathram desk 1:
Leave a Comment