ബാങ്ക് തട്ടിപ്പ് കേസ്: ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളിലെ സിഇഒമാര്‍ക്ക് സമന്‍സ്

ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളിലെ സിഇഒമാര്‍ക്ക് സമന്‍സ്. ചന്ദ കൊച്ചാറിനും ശിഖ ശര്‍മക്കുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നിന്ന് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐസിഐസിഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയിരുന്നത്. ഈ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ഗീതാഞ്ജലി ഗ്രൂപ്പിന്റെ ബാങ്കിങ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് വിപുല്‍ ചിതാലിയയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് സി.ബി.െഎ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വിപുലിനെ സിബിഐ ബന്ദ്രകുര്‍ല ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

pathram:
Related Post
Leave a Comment