എ.കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ്, ഹര്‍ജി തള്ളണമെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: എ.കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കിയതിനെതിരെ മഹാലക്ഷ്മി സര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശശീന്ദ്രനെതിരെ ഹര്‍ജി സമര്‍പ്പിച്ച മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതേ വിലാസത്തില്‍ ഹര്‍ജിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ തയ്യാറാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ശശീന്ദ്രന്റെ കേസില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് റദ്ദാക്കണമെന്ന ആവശ്യത്തിനെതിരെ രംഗത്തുവന്നത് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയായിരുന്നു. തോമസ്ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന കൊല്ലം സ്വദേശിയുടെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment