ആ വീഡിയോയില്‍ കണ്ടത് നിന്നെയല്ലേടീ… ഫെമിനിസവും കൊണ്ട് നടക്കുന്നു… നടുറോഡില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി

ആങ്കറായും, വീഡിയോകളിലൂടെയും ആരാധക മനസ് കീഴടക്കിയ താരമാണ് നടി ആയുഷി ജഗദ്. എന്നാല്‍ പൊതു നിരത്തിലുണ്ടായ ഏറ്റവും ദുഖകരമായ അനുഭവം ലോകത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. പൂണെയിലെ റോഡില്‍ വെച്ചുണ്ടായ അനുഭവം താനൊരു സ്ത്രീയായതു കൊണ്ടു മാത്രം ഉണ്ടായതാണെന്നും ആയുഷി പറയുന്നു.

‘ഫെബ്രുവരി 23 ന് ഒരു ഷോ അവതരിപ്പിക്കാനുള്ള യാത്രയില്‍ ബനര്‍ പിഷന്‍ ലിങ്ക് റോഡിലൂടെ പോകുകയായിരിന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ എന്നെ തിരിച്ചറിഞ്ഞു. അടുത്ത ട്രാഫിക് സിഗ്നല്‍ വരെ അവരെന്നെ പിന്തുടര്‍ന്നു. ഇടയ്ക്കു വെച്ച് വാഹനത്തിനു മുന്നില്‍ തടസ്സമുണ്ടാക്കി, വീഡിയോയില്‍ കണ്ടത് നിന്നെ തന്നെയല്ലേ, ഫെമിനിസവും കൊണ്ട് നടക്കുന്നു. ബൈക്കിലിരുന്ന മറ്റേയാള്‍ എന്നെ നോക്കി പരിഹസിച്ച് ചിരിച്ചു. എന്റെ കാലിലേയ്ക്ക് തുപ്പിയിട്ട് ബൈക്കോടിച്ച് പോയി.

ആകെ തകര്‍ന്നു പോയി ഞാന്‍. എന്തുകൊണ്ട് കരഞ്ഞു എന്ന് എനിക്ക് പോലും അറിയില്ല. ശാരീരികമായി ഞാന്‍ ആക്രമിക്കപ്പെട്ടില്ല. പക്ഷേ മുന്‍പൊരിക്കലും ഇത്രമാത്രം അപമാനിക്കപ്പെട്ടിട്ടില്ല. വേദിയിലെത്തിയപ്പോഴും കരയുകയായിരുന്നു ഞാന്‍. സംഭവത്തേക്കുറിച്ച് പരസ്യമായി പ്രതികരിക്കാനും അപ്പോള്‍ തോന്നിയില്ല. സുഹൃത്ത് സുമേധിനെ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നു.

സ്റ്റാന്‍ഡ് അപ് കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബാക്ക്ചോദ് ഫെമിനിസം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും ആയുഷി വീഡിയോ ഇറക്കിയിരുന്നു. ഇതു വന്‍ ജനപ്രീതി നേടിയിരുന്നു. ഇതിന്റെ പേരിലാണ് ബൈക്കിലെത്തിയവര്‍ അപമാനിച്ചത്.

pathram desk 1:
Related Post
Leave a Comment