പിണറായി ആശുപത്രിയില്‍, സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു.

മൂന്നുമാസത്തിലൊരിക്കല്‍ ചെന്നൈയില്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രി പോകാറുണ്ട്. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ വന്നത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment