ത്രിപുരയിലെ ബി.ജെ.പിയുടെ വിജയം പണത്തിന്റെ ബലം കൊണ്ട്, ആരോപണവുമായി സീതാറാം യെച്ചൂരി

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി ജയിച്ചത് പണത്തിന്റെ ശക്തി കൊണ്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റു സൗകര്യങ്ങള്‍ കൊണ്ടുമാണെന്ന് സി.പി.എം. ഇടതുവിരുദ്ധ വോട്ടുകളെല്ലാം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു പകരം സ്വന്തമാക്കാന്‍ ബി.ജെ.പിക്കായെന്നും പ്രസ്താവനയില്‍ സി.പി.എം പറയുന്നു.

60 അംഗ സഭയില്‍ 43 സീറ്റുകള്‍ നേടി ബി.ജെ.പി സഖ്യം ത്രിപുരയില്‍ വലിയ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ 25 വര്‍ഷമായി അധികാരത്തിലുള്ള സി.പി.എമ്മിനാവട്ടെ, വെറും 16 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.ഇടതുപക്ഷത്തിന് വോട്ടുചെയ്ത 45 ശതമാനത്തിന് സി.പി.എം നന്ദി അറിയിക്കുകയും ചെയ്തു.ഫലം കൃത്യമായി വന്നുകഴിഞ്ഞാല്‍ അതേപ്പറ്റി വിശദമായി പഠിക്കുമെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്തെല്ലാം പാളിച്ചകളാണ് സംഭവിച്ചതെന്നു നോക്കി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Leave a Comment