കണ്ണില്ലാത്ത കാടത്തരം വീണ്ടും, വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് ചാണകവെള്ളം കുടിപ്പിക്കുന്ന വീഡിയോ പുറത്ത്

മധുവിന്റെ ഓര്‍മ്മമായും മുന്‍പ് അടുത്ത കാടത്തരവുമായി എത്തിയിരിക്കുകയാണ് കുറച്ച് വിദ്യാര്‍ഥികള്‍.പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ നിര്‍ത്തി സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത്.ആരും തലയില്‍ കൈവെച്ചു പോകുന്ന കാടത്തരങ്ങളാണ് ഈ കുട്ടികള്‍ വീഡിയോ ആക്കാന്‍ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടുന്നത്. തൊടുപുഴ നിന്നാണ് കുട്ടികളുടെ കണ്ണില്ലാത്ത ക്രൂരതയുടെ പുതിയ മുഖത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.എല്ലാവരും ചേര്‍ന്ന് അവന്റെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിക്കുന്നത് കാണാം. കണ്ണിലേക്ക് ഈ ദ്രാവകം വീഴുമ്പോള്‍ കൈകൊണ്ട് ഒന്ന് തൂക്കാന്‍ പോലും ആവാത്ത ആ കുട്ടി തല ഒന്ന് മുകളിലേക്ക് ഉയര്‍ത്തുക പോലും ചെയ്യാതെ നിസ്സഹാനയി കിടക്കുകയാണ്. അപ്പോഴും സന്തോഷത്തോടെ ഈ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുന്നത് കാണാം.

pathram desk 2:
Related Post
Leave a Comment