ശ്രീദേവിയെ അവസാന പട്ടണിയിച്ചത് റാണി മുഖര്‍ജി,കാരണം ഇതാണ്

സൗന്ദര്യത്തിന്റെ റകണി ശ്രീദേവിക്ക് അന്ത്യയാത്രയിലും മുഖകാന്തി നഷ്ടമായിരുന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട ശ്രീദേവിയെ അന്ത്യയാത്രയില്‍ അണിയെച്ചാരുക്കിയത് റാണി മുഖര്‍ജിയും സംഘവുമാണ്. മജന്തയും ഗോള്‍ഡും നിറമുള്ള കാഞ്ചീവരം സാരി ധരിപ്പിച്ചയായിരുന്നു ശ്രീദേവിയെ അവസാന യാത്രക്ക് ഒരുക്കിയത്. പ്രിയ നടിയുടെ മുഖം സുന്ദരമാക്കിയതിന് പിന്നില്‍ റാണി മുഖര്‍ജിയും സെലിബ്രിറ്റി മേക്കപ്പ്മാന്‍ രാജേഷ് പാട്ടീലുമാണ്.

ശ്രീദേവിക്കു ഇഷ്ടപ്പെട്ട മേക്കപ്പ്മാന്‍ രാജേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയത് റാണി മുഖര്‍ജിയാണ്. ശ്രീദേവിയെ അവസാനയാത്രയ്ക്കു ഒരുക്കുന്നത് അഞ്ചു മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. എന്നും ശ്രീദേവി ഇഷ്ടപ്പെട്ടിരുന്ന സിന്ദൂരവും കടുംചുവപ്പിലുള്ള ലിപ്സ്റ്റിക്കുമാണ് അവസാന യാത്രയ്ക്കും ഉപയോഗിച്ചത്.ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.

pathram desk 2:
Related Post
Leave a Comment