മാണിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ,പ്രവര്‍ത്തക റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: കെ.എം മാണിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ പ്രവര്‍ത്തക റിപ്പോര്‍ട്ട്. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലേടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി.

പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയിട്ടുണ്ട്.അതേസമയം റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനെതിരെയും വിമര്‍ശനമുണ്ടായി. ഇടതുമുന്നണിയില്‍ ആരും ആര്‍ക്കും മുകളിലല്ല, ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.

pathram desk 2:
Related Post
Leave a Comment