ചൈനയെ കടത്തിവെട്ടി ഇന്ത്യ; ജിഡിപി വന്‍ കുതിച്ചുചാട്ടം, 7.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) മൂന്നാം പാദമായ ഒക്ടോബര്‍ ഡിസംബറില്‍ 7.2 ശതമാനത്തിലേക്കു കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. ഇതോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ചൈനയില്‍ നിന്നു ഇന്ത്യ തിരിച്ചുപിടിച്ചു.

മൂന്നു വര്‍ഷത്തെ ഏറ്റവും കുറവ് വളര്‍ച്ചയായ 5.7 ശതമാനം ഏപ്രില്‍ ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ കോട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നേട്ടം. ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു രാജ്യം മോചിതമായെന്ന സൂചനയാണു ജിഡിപി വളര്‍ച്ച കാണിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കു കുതിച്ചുചാടിയത്.നേരത്തെ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്ന വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.

pathram desk 2:
Leave a Comment